ADVERTISEMENT

പോത്തുകുട്ടി ബുക്കിങ്

കൽപറ്റ ∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി മുഖേന കർഷകർക്ക് നൽകുന്ന പോത്തുകുട്ടികളുടെ ബുക്കിങ് തുടങ്ങി. കിലോയ്ക്ക് 125 രൂപ നിരക്കിൽ ആന്ധ്ര മുറ ഇനത്തിൽപ്പെട്ട പോത്തുകുട്ടികളെയാണു വിതരണം ചെയ്യുക. 6282624783. 

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. സാമൂഹിക പ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ-ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (പുരുഷൻ, വനിത), സംരംഭകത്വം, കൃഷി, ഫൊട്ടോഗ്രഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 10 പേർക്കാണു പുരസ്‌കാരം.  

അപേക്ഷാ ഫോറവും, മാർഗ നിർദേശങ്ങളും www.ksywb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ, ജില്ലാ യുവജന കേന്ദ്രം, ചക്കാലയ്ക്കൽ അപ്പാർട്മെന്റ്, ഹരിതഗിരി റോഡ്, കൽപറ്റ, വയനാട് എന്ന വിലാസത്തിൽ  31ന് അകം അപേക്ഷകൾ ലഭിക്കണം. 04936 204700.

ട്രോമാ കെയർ പരിശീലനം

കൽപറ്റ ∙ ജില്ലയെ സമ്പൂർണ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ട്രോമാ കെയറും കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങും ചേർന്നു 21നു രാവിലെ 9.30 മുതൽ ബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളജ് ഹാളിൽ പൊതുജനങ്ങൾക്കായി പരിശീലനം നൽകും. ഓരോ വീട്ടിലും ഒരു ട്രോമാ കെയർ എന്ന പദ്ധതിയുടെ ഭാഗമായാണു പരിശീലനം. റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷയിൽ പ്രായോഗിക പരിശീലനം, അഡ്വാൻസ് കാർഡിയാക് ലൈഫ് സപ്പോർട്ട് എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണു പരിശീലനം.  8089832100.

അധ്യാപക നിയമനം

കാട്ടിക്കുളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഇന്നു ഉച്ചയ്ക്ക് 2ന്.

അക്വേറിയം കീപ്പർ

കൽപറ്റ ∙ വയനാട് മത്സ്യകർഷക വികസന ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അക്വേറിയം കീപ്പറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ. 04936 293214.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com