ADVERTISEMENT
ബത്തേരി∙ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബീനാച്ചി പനമരം റോ‍ഡ് ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സീസി മണ്ടകവയൽ എ. ഗോവിന്ദന്റെ പശുവിനെയാണ് കടുവ കൊന്നത്.കൃഷിയിടത്തിൽ പശുവിനെ ചത്ത നിലയിൽ കാണപ്പെടുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി പശുവിനെ ആക്രമിച്ചത് കടുവയാണെന്നു സ്ഥിരീകരിച്ചു.കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് നാട്ടുകാർ സീസിയിൽ ബീനാച്ചി– പനമരം റോ‍ഡ് ഉപരോധിച്ചു. വനപാലകരെ തടഞ്ഞു വയ്ക്കുകയും ചെയ്തു. പ്രദേശത്ത് 6 ക്യാമറകൾ സ്ഥാപിക്കാമെന്നും നഷ്ടപരിഹാരം അടിയന്തരമായി നൽകാമെന്നുമുള്ള ഉറപ്പിൽ നാട്ടുകാർ സമരം അവസാനിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com