ADVERTISEMENT
കൽപറ്റ ∙ കോവിഡ് പ്രതിസന്ധിയിൽ 2 വർഷമായി മുടങ്ങിയ ഓണാഘോഷ പരിപാടികൾ ഇത്തവണ കൂടുതൽ വർണാഭമാക്കാൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും. സെപ്റ്റംബർ 6 മുതൽ 11 വരെ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ   കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ തീരുമാനമായി.   ജില്ലയിലെ 3 നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ആഘോഷ പരിപാടികൾ. ജില്ലാതല ഉദ്ഘാടനം 6 നു മാനന്തവാടിയിലും സമാപനം 11 നു കൽപറ്റയിലും നടക്കും. ബത്തേരിയിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഓരോ കേന്ദ്രത്തിലും 2 ദിവസം വീതമുള്ള സ്റ്റേജ് പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവിധ തരത്തിലുള്ള ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. പൂക്കള മത്സരം, വടംവലി, മഡ് ഫുട്ബോൾ തുടങ്ങിയ ആകർഷകമായ മത്സരങ്ങൾ നടത്തും. വ്യാപാര സ്ഥാപനങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അലങ്കരിക്കും.   കലക്ടർ ചെയർപഴ്സനും ഡിടിപിസി സെക്രട്ടറി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com