ADVERTISEMENT

ഫൊട്ടോഗ്രഫി മത്സരം

കൽപറ്റ ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓൾകേരള ഫൊട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ‘വയനാടൻ കാഴ്ചകൾ’ എന്ന വിഷയത്തിൽ ഫൊട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം, വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫോട്ടോകളാണ് അയയ്ക്കേണ്ടത്. പ്രഫഷനൽ ക്യാമറയിൽ (ഡിഎസ്എൽആർ) എടുത്ത ചിത്രങ്ങളായിരിക്കണം. എൻട്രികൾ ഒക്ടോബർ 10നു മുൻപ് dtpcphotos@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. 9656500363.

വിദ്യാർഥികൾക്ക് മത്സരം

കൽപറ്റ ∙ ഒക്ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ചു വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വർധിപ്പിക്കുന്നതിനുമായി സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. എൽപി, യുപി വിദ്യാർഥികൾക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിങ്, വാട്ടർകളർ പെയിന്റിങ് എന്നീ ഇനങ്ങളിലുമാണു മത്സരങ്ങൾ. 04936 202623.

ക്വിസ്, ചിത്രരചനാ മത്സരം

കൽപറ്റ ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ ചേർന്നു വിവിധ ടൂറിസം സംഘടനകളുടെയും കോളജുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിനോദ സഞ്ചാരദിന വാരാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10ന് ബത്തേരി ടൗൺ സ്‌ക്വയറിൽ ഹയർ സെക്കൻ‍ഡറി, കോളജ് വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും രാവിലെ 10ന് അൽഫോൻസ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ജില്ലാതല ടൂറിസം ക്വിസ് മത്സരവും നടത്തും. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്നവർ 9947 042559 എന്ന നമ്പറിലും ക്വിസിൽ പങ്കെടുക്കുന്നവർ 9961641737 എന്ന നമ്പറിലും റജിസ്റ്റർ ചെയ്യണം.

വയോ സെൽഫി മത്സരം

കൽപറ്റ ∙ ജില്ലാ സാമൂഹികനീതി ഓഫിസ് ഒക്ടോബർ ഒന്നിന് ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോധികരോടൊത്തുള്ള സെൽഫി ഫോട്ടോ മത്സരം ‘വയോ സെൽഫി ക്ലിക്’ സംഘടിപ്പിക്കുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരോടൊത്തുള്ള സെൽഫികളാണു പരിഗണിക്കുക. മത്സരത്തിനായുള്ള ഗ്രൂപ്പ് സെൽഫികൾ 27നു മുൻപ് 8281 999014 എന്ന വാട്‌സാപ് നമ്പറിലേക്ക് അയയ്ക്കണം. ഒരു നമ്പറിൽ നിന്ന് ഒന്നിൽ കൂടുതൽ ഫോട്ടോകൾ അയയ്ക്കാൻ പാടില്ല. 04936 205307.

വൈദ്യുതി മുടക്കം

കാട്ടിക്കുളം ∙ ഇന്നു പകൽ 9–5: മുദ്രമൂല, നെട്ടമാനി, മേലെ അൻപത്തിനാല്, ചേറൂർ.
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30: പന്തിപൊയിൽ, കൊറ്റുകുളം.
വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30: നടയ്ക്കൽ, പീച്ചംകോട് പെട്രോൾ പമ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com