ADVERTISEMENT

കൽപറ്റ ∙  നേതാവ് രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ നയിക്കുന്ന സന്ദേശ യാത്ര ഇന്ന് സമാപിക്കും. സന്ദേശ യാത്രയുടെ രണ്ടാം ദിനമായ ഇന്നലെ പൊഴുതനയിൽ ആരംഭിച്ച യാത്ര കെപിസിസി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.വൈത്തിരി, മുപ്പൈനാട്, കൽപറ്റ, മുട്ടിൽ, കണിയാമ്പറ്റ, വെണ്ണിയോട്, പിണങ്ങോട്, കാവുംമന്ദം തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഇന്നു ബത്തേരി  നിയോജക മണ്ഡലത്തിലാണു യാത്ര.   

പ്രകാശനം ചെയ്തു

മാനന്തവാടി ∙ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി  തയാറാക്കിയ പ്രചാരണ വിഡിയോ ഗാന സിഡി പ്രകാശനം കെപിസിസി ജനറൽ സെക്രട്ടറി കെ.കെ ഏബ്രഹാം പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ്  സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.സാഹിതി ന്യൂസ് സംപ്രേക്ഷണ പരിപാടി എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

എൻ.കെ. വർഗീസ്, ടി.എ. റെജി, വിനോദ് തോട്ടത്തിൽ, പി.വി. ജോർജ്, ശ്രീജി ജോസഫ്, ഒ.ജെ. മാത്യു, സാജു ഐക്കര കുന്നത്ത്, മധു എടച്ചന, അശോകൻ ഒഴക്കോടി, പി. ഷംസുദീൻ, എം.കെ. ഗിരീഷ് കുമാർ, ജിൻസ് ഫാന്റസി, ഫ്രാൻസിസ് ബേബി എന്നിവർ പ്രസംഗിച്ചു. സലീം താഴത്തൂർ രചനയും ബിനു മാങ്കൂട്ടം സംവിധാനവും നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com