ADVERTISEMENT

കൽപറ്റ ∙ ടൂറിസം വാരാചരണത്തോടനുബന്ധിച്ചു പ്ലാസ്റ്റിക് ബോധവൽക്കരണ സന്ദേശമുയർത്തി വയനാട് ബൈക്കേഴ്സ് ക്ലബ് ഡിടിപിസിയുമായി സഹകരിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി ഡിടിപിസി സീനിയർ മാനേജർ സി.ആർ. ഹരിഹരൻ ഫ്ലാഗ് ഓഫ് ചെയ്തു. ചുരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ഒട്ടേറെ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. 

ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്നത് വയനാട് കവാടം മുതൽ വൈത്തിരി വരെയുള്ള പൊതുനിരത്തുകളെയാണ്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, തെർമോക്കോൾ പേപ്പർ ഉൽപന്നങ്ങൾ മുതലായവയും വഴിയിൽ ഉപേക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് വയനാട് ബൈക്കേഴ്സ് ക്ലബ് പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി രംഗത്തിറങ്ങിയത്.

ജില്ലയുടെ കവാടം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഡിടിപിസിയുടെ ലഘുലേഖകൾ വിതരണം ചെയ്യുകയും ഡ്രൈവർമാർ, പൊതുജനങ്ങൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ബോധവൽക്കരണം നൽകുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി വരുംദിവസങ്ങളിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയുടെ പ്രവേശന കവാടം മുതൽ വൈത്തിരി വരെയുള്ള പ്ലാസ്റ്റിക് ശേഖരിച്ചു സംസ്കരിക്കും. വയനാട് ബൈക്കേഴ്സ് ക്ലബ് ട്രഷറർ ടി. അബ്ദുൽ ഹാരിഫ് സൈക്കിൾ റാലിക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com