വയനാട് ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

എബിസിഡി ക്യാംപ് നാളെ മുതൽ

നെൻമേനി ∙ പഞ്ചായത്തിൽ പട്ടികവർഗക്കാർക്കുള്ള എബിസിഡി ക്യാംപ് നാളെ മുതൽ ഒക്ടോബർ ഒന്നുവരെ കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയൽ പാരിഷ് ഹാളിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വകുപ്പ്, ഐടി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാംപ്.

സ്വഛ് ടോയ്ക്കത്തോൺ മത്സരം

കൽപറ്റ ∙ പാഴ് വസ്തുക്കൾ ഉപയോഗിച്ചു കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങൾ പുനരുപയോഗ സാധ്യമാക്കുന്നതിനും വേണ്ടി സ്വഛ് ഭാരത് മിഷൻ ടോയ്ക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ innovativeindia.mygov.in എന്ന പോർട്ടൽ വഴി നവംബർ 11ന് അകം റജിസ്റ്റർ ചെയ്യണം. 0471 2312730.

വിമൻ ഫെസിലിറ്റേറ്റർ നിയമനം

കോട്ടത്തറ ∙ പഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യുണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒക്ടോബർ 12ന് അകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 9526 613842.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ   നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 04936 202869.

സീറ്റ് ഒഴിവ്

മീനങ്ങാടി ∙ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കോൾ കേരള, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ   സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സിനു സീറ്റുകൾ ഒഴിവുണ്ട്.  9847764735

സിറ്റിങ് നാളെ

കൽപറ്റ ∙ സംസ്ഥാന വനിതാ കമ്മിഷൻ സിറ്റിങ് നാളെ രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ അധ്യക്ഷ പി. സതീദേവി അധ്യക്ഷത വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}