സിബിഎസ്ഇ ജില്ലാ കലോത്സവം: ബത്തേരി ഗ്രീൻഹിൽസിനു കിരീടം

wayanad-champions
സിബിഎസ്ഇ സ്കൂൾ ജില്ലാ കലോത്സവത്തിൽ ചാംപ്യൻമാരായ ബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ ടീം ട്രോഫിയുമായി
SHARE

ബത്തേരി∙ സിബിഎസ്ഇ സ്കൂൾ ജില്ലാ കലോത്സവത്തിൽ ആതിഥേയരായ ബത്തേരി മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിനു കിരീടം.എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ 4 വിഭാഗങ്ങളിലും സ്കൂൾ ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഗ്രീൻഹിൽസ് പബ്ലിക് സ്കൂളും കൽപറ്റ ഡീപോൾ പബ്ലിക് സ്കൂളും 270 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ 190 പോയിന്റോടെ മാനന്തവാടി ഹിൽബ്ലൂംസ് രണ്ടാം സ്ഥാനവും 178 പോയിന്റോടെ ബത്തേരി ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 289 പോയിന്റു നേടിയാണ് ഗ്രീൻഹിൽസ് ഒന്നാമതെത്തിയത്.

wayanad-winners
സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മൈമിൽ ഒന്നാം സ്ഥാനം നേടിയ ബത്തേരി ഭാരതീയ വിദ്യാഭവൻ ടീം

ഒപ്പത്തിനൊപ്പം മത്സരിച്ച ബത്തേരി ഭാരതീയ വിദ്യാഭവൻ 272 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 265 പോയിന്റ് നേടിയ മാനന്തവാടി ഹിൽ ബ്ലൂംസിനാണ് മൂന്നാം സ്ഥാനം. യുപി വിഭാഗത്തിൽ ഗ്രീൻഹിൽസ് 140 പോയിന്റോടെ മുന്നിലെത്തി. 110 പോയിന്റ് നേടിയ ഹിൽ ബ്ലൂംസിനാണ് രണ്ടാം സ്ഥാനം. 92 പോയിന്റ് വീതം നേടിയ ബത്തേരി മെക്‌ലോർഡ്സ് പബ്ലിക് സ്കൂളും കൽപറ്റ ഡീപോളും മൂന്നാം സ്ഥാനം പങ്കിട്ടു. എൽപി വിഭാഗത്തിൽ 75 പോയിന്റ് നേടിയാണ് ബത്തേരി ഗ്രീൻഹിൽസ് ഒന്നാമതെത്തിയത്. 63 പോയിന്റ് നേടിയ കൽപറ്റ ഡീപോളിന് രണ്ടാം സ്ഥാനവും 62 പോയിന്റ് നേടിയ മാനന്തവാടി ഹിൽ ബ്ലൂംസിന് മൂന്നാം സ്ഥാനവും ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}