ADVERTISEMENT

കൽപറ്റ ∙ തെരുവുനായ ശല്യത്തെ പ്രതിരോധിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങളിൽ കുടുംബശ്രീയും പങ്കാളികളാകുന്നു. ജില്ലയിലെ സിഡിഎസുകളിൽ നിന്നു തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ കഴിഞ്ഞ വർഷം പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച 13 പേരും ഉൾപ്പെടും.സിഡിഎസ് തലത്തിൽ 3 പേരെ വീതം തിരഞ്ഞെടുക്കാനാണ് കുടുംബശ്രീ സംസ്ഥാന മിഷൻ കുടുംബശ്രീ ജില്ലാ മിഷനു നൽകിയ നിർദേശം. കുടുംബശ്രീ അംഗങ്ങളും അവരുടെ പുരുഷൻമാർ ഉൾപ്പെടെയുള്ള ബന്ധുമിത്രാദികളും അടങ്ങുന്നതാണ് 78 അംഗ സംഘം. 

തിരഞ്ഞെടുക്കപ്പെട്ടവർക്കു ജില്ലാ മൃഗ സംരക്ഷണ വകുപ്പ്  ഇന്ന് ബത്തേരി ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ പരിശീലനം നൽകും. ഔദ്യോഗികമായി ജില്ലയിൽ 7 നായ പിടിത്തക്കാരാണുള്ളത്. പരിശീലനം ലഭിച്ച നായ പിടിത്തക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ അധ്യാപകരുടെ ക്ലാസും പ്രാക്ടിക്കൽ ക്ലാസുകളും അടങ്ങുന്നതാണ് പരിശീലനം.പരിശീലനത്തിനു ശേഷം ജില്ലാ മൃഗസംരക്ഷണ വകുപ്പും തദ്ദേശ  ഭരണ സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളാകും. 

പേവിഷ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ജില്ലയിൽ പുരോഗമിക്കുകയാണ്. ജീവനക്കാർക്കും കുടുംബശ്രീ അംഗങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കുമുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തെരുവു നായ്ക്കൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുക. ഹോട്ട് സ്പോട്ടുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് വാക്സിനേഷൻ.  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും പേവിഷ പ്രതിരോധത്തിനുള്ള വാക്സീൻ നൽകി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com