ടൗണിനു നടുവിൽ വടിവാളുകൾ: ആശങ്കയോടെ നാട്ടുകാർ

പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് കണ്ടെടുത്ത രേഖകൾ പരിശോധിക്കുന്ന പൊലീസ് സംഘം.
പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് കണ്ടെടുത്ത രേഖകൾ പരിശോധിക്കുന്ന പൊലീസ് സംഘം.
SHARE

മാനന്തവാടി ∙ നഗരമധ്യത്തിലെ കടയിൽ 4 വടിവാളുകൾ പിടികൂടിയ സംഭവത്തില്‍ ആശങ്കയോടെ നാട്ടുകാര്‍. ഇന്നലെ വൈകിട്ട് നാലോടെ എരുമത്തെരുവിലെ  പോപ്പുലർ ഫ്രണ്ട്  ജില്ലാ കമ്മിറ്റി ഓഫിസിൽ പൊലീസ് പരിശോധന തുടങ്ങിയപ്പോഴും പതിവു പരിശോധനയ്ക്ക് അപ്പുറം ഒന്നും ഉണ്ടാകുമെന്ന പ്രതീതി ഇല്ലായിരുന്നു. എന്നാൽ പഴുതടച്ച സംവിധാനങ്ങളുമായാണ് പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മാനന്തവാടി എരുമത്തെരുവിലെ ടയർ വർക്സിൽ  പൊലീസ് സംഘം  പരിശോധന നടത്തുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മാനന്തവാടി എരുമത്തെരുവിലെ ടയർ വർക്സിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു.

ആർആർ ഡപ്യൂട്ടി തഹസിൽദാർ ജോബി ജയിംസ് താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്ക് പ്രിൻസ് തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, തിരുനെല്ലി  സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ പി.എൽ. ഷൈജു,  തലപ്പുഴ  സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 40ൽ ഏറെ പൊലീസുകാരാണ് പരിശോധനയ്ക്ക് എത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA