വയനാട് ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

wayanad-ariyan-map.jpg.image.845.440
SHARE

മുൻഗണനാ റേഷൻ കാർഡ്

കൽപറ്റ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി ഒക്ടോബർ 31വരെ അപേക്ഷകൾ സമർപ്പിക്കാം. ബിപിഎൽ ലിസ്റ്റിനു താഴെയുള്ളവർ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും വീടില്ലാത്തവർ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിയുടെ സാക്ഷ്യപത്രവും സ്ഥലം ഇല്ലാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗുരുതര രോഗങ്ങൾ (കാൻസർ, ഡയാലിസിസ്, കിടപ്പ് രോഗികൾ) ഉള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രവും പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ സാക്ഷ്യപത്രവും ഹാജരാക്കണം. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ ഓഫിസുകളിൽ നേരിട്ടു സ്വീകരിക്കില്ല. www.civilsupplies kerala.gov.in

സംവരണ സീറ്റ് ഒഴിവ്

മാനന്തവാടി ∙ ഗവ. കോളജിൽ ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി ഇലക്ട്രോണിക്‌സ് കോഴ്‌സിൽ എസ്‌സി/ എസ്ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 04935 240351.

സീറ്റ് ഒഴിവ്

മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9747680868.

അധ്യാപക നിയമനം

മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ മാത്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് കോളജ് ഓഫിസിൽ. 04936 247420.
മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്രം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ ഒന്നിനു രാവിലെ 10നു നടക്കും.

വൈദ്യുതി മുടക്കം

വെള്ളമുണ്ട ∙ ഇന്നു രാവിലെ 8- 5.30. മൊതക്കര, അത്തിക്കൊല്ലി, നരോക്കടവ്, മൈലാടുംകുന്ന്, പള്ളിക്കൽ, പാലമുക്ക്.
പടിഞ്ഞാറത്തറ ∙ ഇന്നു രാവിലെ 9- 5.30 മൊയ്തുട്ടീപടി ട്രാൻസ്‌ഫോമർ പരിധിയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA