ഗൂഡല്ലൂരിൽ പേവിഷ വാക്സിനേഷൻ

  ലോക പേ വിഷ ദിനാചരണത്തോടനുബന്ധിച്ച് ഗൂഡല്ലൂര്‍ മാര്‍ത്തോമ്മ നഗറില്‍ പ്രകൃതി സേവ് നേച്ചർ  സംഘടനയുടെ നേതൃത്വത്തില്‍ നായ്ക്കള്‍ക്ക് വാക്സീന്‍ നല്‍കുന്നു.
ലോക പേ വിഷ ദിനാചരണത്തോടനുബന്ധിച്ച് ഗൂഡല്ലൂര്‍ മാര്‍ത്തോമ്മ നഗറില്‍ പ്രകൃതി സേവ് നേച്ചർ സംഘടനയുടെ നേതൃത്വത്തില്‍ നായ്ക്കള്‍ക്ക് വാക്സീന്‍ നല്‍കുന്നു.
SHARE

ഗൂഡല്ലൂർ ∙ ലോക പേവിഷ ദിനത്തോടനുബന്ധിച്ച് ഗൂഡല്ലൂരിൽ പേവിഷ വാക്സിനേഷൻ നടത്തി. മാർത്തോമ്മ നഗറിലെ പ്രകൃതി സേവ് നേച്ചർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഡോ. ഭരത് ജ്യോതി, ഡോ. സുകുമാരൻ എന്നിവർ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യമായി വാക്സീൻ നൽകി.

ജില്ലയിൽ 10 വർഷമായി പേവിഷ ബാധ  സ്ഥിരീകരിച്ചിട്ടില്ല. തെരുവ് നായ്ക്കളിൽ അംഗീകൃത സംഘടനകൾ വാക്സീൻ നൽകിയും വന്ധ്യംകരിച്ചും തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കുകയും പേവിഷബാധ കുറയ്ക്കുകയും ചെയ്തു. തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാനായി ഓരോ വർഷവും വന്ധ്യംകരണം നടത്തണം.

കൂനൂർ സ്വദേശിയായ നൈജിൽ ഓട്ടർ നടത്തുന്ന ഇന്ത്യ പ്രോജക്ട് ഫോർ അനിമൽ ആൻഡ് നേച്ചർ സംഘടനയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിച്ചും വാക്സീൻ നൽകിയുമാണ് ജില്ലയിൽ പേവിഷബാധ നിർമാർജന നടപടികൾ ആരംഭിച്ചത്. ആരംഭത്തിൽ പേവിഷത്തിനുള്ള പ്രതിരോധ മരുന്നു നിർമിച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കൂനൂർ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് വിതരണം നടത്തിയിരുന്നു. 10 വർഷം മുൻപ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ മരുന്ന് ഉൽപാദനം നിർത്തലാക്കിയതോടെ സ്വകാര്യ മരുന്ന് കമ്പനികളിൽ നിന്നാണ് മരുന്ന് വാങ്ങിയിരുന്നത്.

വന്യജീവി സങ്കേതങ്ങളാൽ ചുറ്റപ്പെട്ട നീലഗിരി ജില്ലയിൽ പേവിഷബാധ വർധിക്കാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പേവിഷബാധ നിർമാർജന പദ്ധതി നടപ്പിലാക്കിയത്. നീലഗിരി ജില്ലയെ പേവിഷ മുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നു വരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}