ADVERTISEMENT
പനമരം∙ നെയ്ക്കുപ്പ മേലെ കോളനിക്ക് സമീപം വനാതിർത്തിയിൽ ചെന്നായ്ക്കൾ ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി. വെള്ളി വൈകിട്ട് 6 മണിയോടെ മാനിന്റെ കരച്ചിൽ കേട്ടെത്തിയ കോളനിക്കാരെ കണ്ട് ചെന്നായ്ക്കൾ കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണു നിമിഷ നേരം കൊണ്ടു പകുതിയിലേറെ ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തിത്. കോളനിക്കാർ അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നെയ്ക്കുപ്പ ഭാഗത്ത് കാട്ടാന, പന്നി എന്നിവയ്ക്ക് പുറമേ ചെന്നായ്ക്കളുടെ ശല്യവും രൂക്ഷമാകുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com