ഹോംസ്റ്റേയിൽ കത്തിക്കുത്ത്; രണ്ടു പേർ അറസ്റ്റിൽ
Mail This Article
×
കേണിച്ചിറ ∙ പൂതാടിയിൽ സ്വകാര്യ ഹോംസ്റ്റേയിലുണ്ടായ കത്തിക്കുത്തിൽ 2 പേർക്കു പരുക്ക്. ഹോംസ്റ്റേ ജീവനക്കാരായ മലപ്പുറം വെട്ടം കാട്ടിപ്പറമ്പിൽ സദാനന്ദൻ, ആര്യങ്കുളം കട്ടിപ്പാറ ഷിബിലേഷ് എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി രാത്രി 10നാണു സംഭവം. ഹോംസ്റ്റേയിൽ മുറി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പൂതാടി സ്വദേശികളായ ചക്കുംതൊടിയിൽ രതീഷ് (29) മുണ്ടയ്ക്കൽ നിഖിൽ (32) എന്നിവരെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.