പോപ്പുലർ ഫ്രണ്ട് നിരോധനം; പൊലീസ് നടപടി തുടരുന്നു

പീച്ചങ്കോട് ജബലു റഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കെട്ടിടം പൊലീസ് അടച്ചു പൂട്ടി സീൽ ചെയ്യുന്നു.
SHARE

മാനന്തവാടി ∙ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ പൊലീസ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ നോട്ടിസ് പതിച്ച മാനന്തവാടി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് ഓഫിസ് ഇന്നലെ പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു. ഇന്നലെ വൈകിട്ട് 3.30നാണ് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയത്.

ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് ഓഫിസ് സീൽ ചെയ്യുന്നതിനു സംരക്ഷണം ഒരുക്കാനെത്തിയ പൊലീസ് സംഘം.

ഡപ്യൂട്ടി തഹസിൽദാർ ജോബി ജയിംസും പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ജില്ലയിൽ എൻഐഎ സംഘം റെയിഡ് നടത്തിയ ഏക സ്ഥാപനമാണിത്.  ഇതിനു ശേഷമാണ് ലോക്കൽ പൊലീസ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ച് വന്നിരുന്ന പീച്ചങ്കോട് ജബലുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കെട്ടിടവും പൊലീസ്  അടച്ചുപൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിൽ വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു നടപടി.

മാനന്തവാടി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് ഓഫിസ് പൊലീസ് സീൽ ചെയ്യുന്നു.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടികൾ. കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു പ്രവേശിക്കാനുള്ള വാതിലിന്റെ താക്കോൽ ലഭിക്കാത്തതിനാൽ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തു പ്രവേശിച്ചത്. മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ. സിബി, മാനന്തവാടി എസ്എച്ച്ഒ എം.എം. അബ്ദുൽ കരീം, തിരുനെല്ലി എസ്എച്ച്ഒ പി.എൽ. ഷൈജു, വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ കെ.എ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. 

വടിവാൾ‌ പിടികൂടിയ സംഭവം; പ്രതി ഇപ്പോഴും ഒളിവിൽ

പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തെ കടയിൽ നിന്ന് വടിവാളുകൾ പിടികൂടിയ സംഭവം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവും കട ഉടമയുമായ സലീമിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വടിവാൾ കണ്ടെടുത്ത സംഭവത്തിൽ കടയിലെ ജീവനക്കാരൻ റിമാൻഡിലാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുള്ള പൊലീസ് നടപടികൾ വരും ദിവസങ്ങളിലും തുടരും. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}