ADVERTISEMENT

കൽപറ്റ ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി. ആലി, ഡിസിസി. വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ജനറൽ സെക്രട്ടറിമാരായ നിസി അഹമ്മദ്, ബിനു തോമസ്, സി. ജയപ്രസാദ്, സജീവൻ മടക്കിമല, ഗോകുൽദാസ് കോട്ടയിൽ, ഇ.വി. ഏബ്രഹാം, ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൽപറ്റ ∙ കേരള മദ്യ നിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി വി.ജി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു.ഡോ. മുഹമ്മദ് യൂസഫ് നദ്‌വി, പി.എ. ജെയിംസ്, പി.ജെ. ജോൺ, എൻ.യു. ബേബി,പി.വി.ജോസ്, ടി.ഖാലിദ് എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി ∙ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ഗാന്ധിജി അനുസ്മരണ സമ്മേളനം നടത്തി. ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി  ഡിസിസി പ്രസിഡന്റ്  എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി  ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. എഐസിസി അംഗം പി.കെ. ജയലക്ഷ്മി, എൻ.കെ. വർഗീസ്, എം. വേണുഗോപാൽ, പി.വി. ജോർജ്, ശോഭന കുമാരി, എക്കണ്ടി മൊയ്തൂട്ടി, വി.എ. മജീദ്, കമ്മന മോഹനൻ, വിപിന ചന്ദ്രൻ, വി.വി.നാരായണ വാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജി  അനുസ്മരണവും പുഷ്പാർച്ചനയും ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ് ഉദ്ഘാടനം  ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടി.എ. റെജി അധ്യക്ഷത വഹിച്ചു. എ. സുനിൽ, വി.വി. നാരായണ വാരിയർ, സാബു പൊന്നിയിൽ, സി. കെ. രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ, ഹമീദ് പിലാക്കാവ്, കൃഷ്ണൻ ഓരിക്കൽ, മഷൂദ് ആറാട്ടുതറ, മാർഗരറ്റ് തോമസ്, എക്കണ്ടി മൊയ്തുട്ടി എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി ∙ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ പഴയകാല പ്രവർത്തരെ ആദരിച്ചു. ഡിസിസി പ്രസിഡന്റ്  എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, എച്ച്.ബി. പ്രദീപ്, കമ്മന മോഹനൻ, വി.ഡി. രാജു, ഷിൽസൻ മാത്യു, ബ്രാൻ അലി, സി.പി. ശശിധരൻ, മോളി ടോമി, രാജൻ കൊല്ലിയിൽ, മൊയ്തു മുതുവോടൻ, കെ.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com