ADVERTISEMENT

മാനന്തവാടി ∙ ജില്ലാ ആശുപത്രിയെ  മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു. എച്ച്എംസി പിരിച്ച് വിട്ടതോടെയാണ് മുൻപ് നടന്നിരുന്ന ഒട്ടേറെ കാര്യങ്ങൾ പ്രതിസന്ധിയിലായത്. നിലവിലെ സംവിധാനത്തിൽ ആശുപത്രിയുടെ പ്രവർത്തനം നടത്തിക്കൊണ്ടുപോവാനാവാത്തതിനാൽ   ആശുപത്രി നടത്തിപ്പ് വീണ്ടും ജില്ലാ പഞ്ചായത്തിനെ ഏൽപ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയത്.ഇതോടെ സ്ഥാപനം ജില്ലാ പഞ്ചായത്തിന്റെതല്ലാതായി. എച്ച്എംസി വഴി നിയമിച്ച ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലായി. കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ, ദൈനം ദിന പ്രവർത്തനങ്ങൾ, ആശുപത്രി ഉപകരണങ്ങളുടെ റിപ്പയർ തുടങ്ങിയവയും പ്രതിസന്ധിയിലായിട്ടുണ്ട്.  

വൈദ്യുതി ബിൽ, വെള്ളക്കരം, മാലിന്യനീക്കം, രോഗികൾക്കുള്ള പാൽ, മുട്ട വിതരണം, ലാബ് ഉപകരണങ്ങൾ വാങ്ങൽ, എക്സറെ ഫിലിം വാങ്ങൽ  തുടങ്ങിയ ഇനങ്ങളിലെ വലിയ തുകയും കുടിശികയാണ്. ജില്ലാ ആശുപത്രിയായിരുന്ന കാലത്ത് ശുചീകരണ ത്തൊഴിലാളികളെ  ഉൾപ്പെടെ  എച്ച്എംസിയാണ്  നി യമിച്ചിരുന്നത്. വരുമാനത്തിന്റെ 60 ശതമാനം ശമ്പള ഇനത്തിൽ നൽകാനാകുമായിരുന്നു.നിലവിൽ ഉള്ള എച്ച്ഡിഎസ് പിരിച്ച് വിട്ടാലെ   ജില്ലാ പഞ്ചായത്തിന് കീഴിൽ  എച്ച്എംസി രൂപീകരിക്കാനാകൂ. ഇതിനും ഒട്ടേറെ കടമ്പകൾ കടക്കേണ്ടതായുണ്ട്. മെഡിക്കൽ കോളജായി ഉയർത്തിയ ശേഷം ആശുപത്രിയുടെ ദൈനം ദിന ചെലവുകൾ കൈകാര്യം ചെയ്യാനാവാത്ത സാഹചര്യത്തിലാണ്  ആശുപത്രി നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറുക എന്ന ആശയം ഉയർന്നത്.  കഴിഞ്ഞ ദിവസം ആരോഗ്യ തദ്ദേശ സ്വയംഭരണ മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ  ഇക്കാര്യം ചർച്ചയായിരുന്നു.  

ഉന്നതതല യോഗം 13ന് 

മെഡിക്കൽ കോളജിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതുമായി  ബന്ധപ്പെട്ട  ഉന്നതതല യോഗം 13 ചേരും.  കഴിഞ്ഞദിവസം  2 മന്ത്രിമാരും എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും   ഡിഎംഒ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായാണ് ഇത്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ ശേഷം  ഉണ്ടായ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com