ADVERTISEMENT
പനമരം∙ ബത്തേരി ഭാഗത്ത് ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ നരസിപ്പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴയോടു ചേർന്നുള്ള പൂതാടി, പനമരം പഞ്ചായത്തിലെ ഒട്ടേറെ കൃഷിയിടങ്ങളിൽ വെള്ളം കയറി. പലരുടെയും നെൽക്കൃഷിയിടങ്ങളിൽ മാലിന്യവും മണലും അടിഞ്ഞുകൂടിയത് കൃഷി നശിക്കാനും കാരണമായി. പനമരം പഞ്ചായത്തിൽ മഴ പെയ്തില്ലെങ്കിലും നിനച്ചിരിക്കാതെ പുഴ കരകവിഞ്ഞൊഴുകിയതോടെ പുഴയോടു ചേർന്നുള്ള കോളനി അടക്കമുള്ള കുടുംബങ്ങളെ അങ്കലാപ്പിലാക്കി. ഉയർന്ന വെള്ളം ഇന്നലെ രാവിലെ 8 മണിയോടെയാണ് കുറഞ്ഞു തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com