ADVERTISEMENT

കൽപറ്റ ∙ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ കിണറ്റിലെ മോട്ടർ മോഷ്ടിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49), പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽ നൈജിൽ (32), എമിലി കരിക്കാടംപൊയിൽ അലി അഷ്കർ (48), അങ്കമാലി അങ്ങാടിക്കടവ് കൂരൻ വീട്  ജോബി ജോൺ (41) എന്നിവരാണ് അറസ്റ്റിലായത്.  ഞായറാഴ്ചയാണ് ഇവർ മോട്ടർ മോഷ്ടിച്ചത്. ശേഷം സ്കൂളിന്റെ പരിസരത്ത് തന്നെ ഒളിപ്പിച്ചു വച്ചു.

തിങ്കളാഴ്ച രാത്രി എട്ടോ‍ടെ വിൽപനയ്ക്കായി മോട്ടർ കടത്തിക്കൊണ്ടുപോകുന്നതിനിടെ  സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കൽപറ്റ എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ അറസ്റ്റു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com