ADVERTISEMENT

പനങ്കണ്ടി ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാർഥികൾ നാടിന്റെ തേരാളികളാകണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ ചേർന്ന് പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തിവാരാഘോഷം- ലഹരി വിരുദ്ധ ക്യാംപെയ്ൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരി മുക്തി നാടിനു ശക്തി കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരെയുള്ള ഒറ്റയാൻ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പനങ്കണ്ടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി സാനന്ദ് കൃഷ്ണയ്ക്കും വിവിധ മത്സര വിജയികൾക്കും കലക്ടർ എ. ഗീത സമ്മാനദാനം നടത്തി. നീലഗിരി കോളജ് അക്കാദമിക് ഡീൻ പ്രഫ. ടി. മോഹൻ ബാബു, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. ആയിഷ, പഞ്ചായത്ത് അംഗം ഇ.കെ. വിജയലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, കെ. മുഹമ്മദ്, കെ.എസ്. ഷാജി, കെ. ശശിപ്രഭ, കെ.സി. ഹരിദാസ്, പി.വി. റഷീദ ബാനു, എ.കെ. മുരളീധരൻ, എസ്.എസ്. സജീഷ്‌കുമാർ, കെ.പി. ഷൗക്കുമോൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com