മാനന്തവാടി ∙ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭിന്നശേഷി വിഭാഗത്തിലെ മികച്ച ജീവനക്കാരനുള്ള പുരസ്കാരം നേടിയ കാട്ടിമൂല സ്വദേശി എൻ.വി.ഷിജു ബത്തേരി ഉപജില്ലയിലെ കല്ലുപാടി എൽപി സ്കൂൾ പ്രധാനാധ്യാപകനാണ്. എഴുത്തുകാരൻകൂടിയായ അദ്ദേഹം ചുവരിൽ തൂക്കിയ പുഴ, സീരിയലുകളെ വിട, വാപ്പച്ചിയുടെ കുഞ്ഞിപ്പത്തിരി എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ പ്രവർത്തനത്തിലും സാംസ്കാരിക സദസ്സുകളിലും സജീവമാണ്.
തോൽപ്പെട്ടി ജിഎച്ച്എസ്, അരണപ്പാറ എൽപിഎസ്,എടത്തന ജിഎച്ച്എസ്, വാളാട് ജിഎച്ച്എസ്, തലപ്പുഴ ജിയുപി, തൃശ്ശിലേരി ജിഎച്ച്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലും എസ്എസ്കെയിൽ ട്രെയിനർ ആയി മാനന്തവാടി ബിആർസിയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജിഷ. മക്കൾ: ഡെൽന, ഡോൺ, എയ്ഞ്ചൽ.