പനമരം∙ പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയിൽ തകർന്നു കിടക്കുന്ന കന്മതിലുകൾ നന്നാക്കാൻ നടപടിയില്ല. കോടികൾ മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമിച്ച കന്മതിലുകളാണ് പലയിടത്തായി തകർന്നു വീണത്.
കാട്ടാന തകർത്തതും പണിയിലെ അഴിമതിയുമാണ് കന്മതിലുകൾ തകർന്നു നശിക്കാൻ കാരണം. കൃഷിയിടങ്ങളിൽ നെല്ല് അടക്കം വിളഞ്ഞു തുടങ്ങിയതോടെ കന്മതിലുകൾ തകർന്ന ഭാഗങ്ങളിലൂടെ കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്.
വന്യമൃഗശല്യംഏറെയുള്ള ഓർക്കോട്ട് മൂലപ്രദേശത്തെ കന്മതിൽനന്നാക്കുന്നതിന് നടപടിയുണ്ടാകണം.ഈപ്രദേശത്ത് നിന്നിറങ്ങിയകാട്ടാന2വർഷം മുൻപ് ഈ പ്രദേശത്ത 2വീടുകൾതകർത്തിരുന്നു.വിളവെടുപ്പ്കാലത്തുള്ള കാട്ടാനശല്യംകുറയ്ക്കാൻ കാവൽ പോലുള്ളനടപടിവനംവകുപ്പിന്റെഭാഗത്തുനിന്നുണ്ടാകണം.
സെലീന തോമസ് താമരക്കൊല്ലി അമ്മാനി
കഴിഞ്ഞ ദിവസം അമ്മാനി താമരക്കൊല്ലി ഓർക്കോട്ട് മൂലയിൽ നിന്നിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ നെൽക്കൃഷിയടക്കം നശിപ്പിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന കന്മതിലുകൾ നന്നാക്കണമെന്ന് കർഷകരും നാട്ടുകാരും ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നന്നാക്കുമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടായിട്ടില്ല.