പശുക്കൾക്കു ഗർഭകാല രക്ഷ; പാൽ‌തൂ ജാൻവറിന് ഇവിടെ പരമസുഖം

malappuram-cow
SHARE

കൽപറ്റ ∙  വൈവിധ്യമാർന്ന നൂതന പദ്ധതികളുമായി ക്ഷീരമേഖലയിൽ വിപ്ലവം സൃഷ്ടിച്ച് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലൂടെ വളർത്തുമൃഗങ്ങൾക്ക് അവശ്യഘട്ടങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നു.

രോഗബാധയും ചികിത്സാസൗകര്യങ്ങളുടെ അഭാവവും മൂലം ക്ഷീരകർഷകർക്കു ഗുരുതരമായ സാമ്പത്തിക നഷ്ടത്തിനും ഉരുക്കളുടെ മരണത്തിനു പോലും കാരണമായ സാഹചര്യത്തിലാണു പദ്ധതി ആരംഭിച്ചത്.കുറഞ്ഞ പാൽ വിലയും ഉൽപാദന ചെലവും രോഗങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്ടവും പശു വളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിൽ അടിയന്തര ചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. 

പശുക്കൾക്കു ഗർഭകാല രക്ഷ

ഗർഭിണികളായ പശുക്കൾക്കും കന്നുകുട്ടികൾക്കുമുള്ള സമഗ്രപോഷക സംരക്ഷണത്തിനായി എന്റെ പൈക്കിടാവ് പദ്ധതിക്കും തുടക്കംകുറിച്ചു.  6 മാസത്തിനു മുകളിൽ ഗർഭിണിയായ പശുക്കളുള്ള ക്ഷീരകർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

ഗർഭകാല സംരക്ഷണത്തിന്റെ ഭാഗമായി അധിക അളവിൽ കാലിത്തീറ്റയും  പ്രസവത്തോടനുബന്ധമായും പ്രസവ ശേഷവും അവശ്യം വേണ്ട മരുന്നുകളും ധാതുലവണ മിശ്രിതങ്ങളും വൈറ്റമിൻ സപ്ലിമെന്റുകളും കാൽസ്യം ടോണിക്കുകളും ഗ്ലൂക്കോ നിയോജനിക്ക് മരുന്നുകളും  ഇതിന്റെ ഭാഗമായി കർഷകർക്കു ലഭിക്കും. 

തീറ്റ സുഭിക്ഷം 

മൃഗ സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ, മുളളൻകൊല്ലി പഞായത്തിലെ ആറു മാസം മുതൽ 32 മാസം വരെ പ്രായമുള്ള കന്നുകുട്ടികൾക്ക്  50 ശതമാനം സബ്‌സിഡി നിരക്കിൽ സമ്പുഷ്ട കാലിത്തീറ്റ വിതരണത്തിനു ഗോവർധിനി പദ്ധതിയും നടപ്പിലാക്കുന്നു. തീറ്റ ദൗർലഭ്യം നേരിടുന്ന വേനൽക്കാലത്ത് കറുവപ്പശുക്കൾക്ക് സംരക്ഷണത്തിനായി പുൽപള്ളിയിൽ വേനൽക്കാല കറവ സംരക്ഷണ പദ്ധതിയും ഉണ്ട്. 100 കിലോ കാലിത്തീറ്റ വീതം രണ്ടുമാസം 50% സബ്‌സിഡി നിരക്കിൽ  പദ്ധതിയിലൂടെ ലഭ്യമാക്കും.

ഗോത്രവിഭാഗങ്ങൾക്ക്  ആട്ടിൻകൂട് വിതരണം ചെയ്തു

വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല  വെള്ളൻപ്പക്കണ്ടി ഊരിലെ ഗോത്ര വിഭാഗങ്ങൾക്ക് നവീകരിച്ച 7 ആട്ടിൻ കൂടുകൾ വിതരണം ചെയ്തുസർവകലാശാലയുടെ ഒപ്പം ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിലെ 11 കുടുംബങ്ങളിൽപ്പെട്ട കർഷകർക്ക് സർവകലാശാല നൽകിയ ആടുകൾക്കുള്ള സൗജന്യ തീറ്റയും അവയുടെ വിശദമായ ആരോഗ്യ പരിശോധന ക്യാംപും ഇതോടൊപ്പം നടത്തി.

ജില്ലയിലെ 5 ഗോത്ര ഊരുകൾ ദത്തെടുത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.  ഡയറക്ടർ ഓഫ് ഒൻട്രപ്രനർഷിപ് ഡോ. ടി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ,   കുറുക്കൻ മൂപ്പൻ, അസിസ്റ്റന്റ് പ്രഫസർ ഡോ. ജസ്റ്റിൻ ഡേവിസ്, റിസർച് അസിസ്റ്റന്റ്  ജിപ്സ ജഗദീഷ്  എന്നിവർ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS