കൽപറ്റ∙ എൻഡിപിഎസ് നിയമവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 31 വരെയുളള 10 മാസ കാലയളവിൽ ജില്ലയിൽ 293 കേസുകളിലായി 294 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. 203.901 കിലോ കഞ്ചാവും 1.620 കിലോ എംഡിഎംഎയും 115.5 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച 26 വാഹനങ്ങളും ഇക്കാലയളവിൽ പിടിച്ചെടുത്തു.കണിയാമ്പറ്റ പ്രദേശത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം കൈമാറിയ വ്യക്തിയുടെ വിവരങ്ങൾ എക്‌സൈസ് വകുപ്പിൽ നിന്ന് ചോർത്തി നൽകിയ വിഷയത്തിൽ ആരോപണ വിധേയനെ പ്രാഥമികാന്വേഷണത്തിൽ സ്ഥലം മാറ്റിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായുളള പരാതി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.കലക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ജില്ലാ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ, എംപി പ്രതിനിധി കെ.എൽ. പൗലോസ് എന്നിവർ പങ്കെടുത്തു.