ADVERTISEMENT

പനമരം∙ പുഞ്ചവയലിലെ സിമന്റ് ഗോഡൗണിന് സമീപം പ്രധാന റോഡിൽ ഗതാഗത തടസ്സം പതിവാകുന്നു. പനമരം ബീനാച്ചി റോഡിൽ പുഞ്ചവയൽ കല്ലമ്പലത്തിന് സമീപത്തെ സ്വകാര്യ ഗോഡൗണിലേക്ക് സിമന്റുമായി എത്തുന്ന ലോറികളും മറ്റും പ്രധാന റോഡിന് കുറുകെ കുടുങ്ങുന്നതാണ് കാരണം. വീതികുറഞ്ഞ റോഡിൽ കയറ്റത്തിലെ ഗോഡൗണിലേക്ക് വലിയ വാഹനം തിരിക്കുമ്പോൾ ആക്സിലും മറ്റും പൊട്ടി ലോറികൾ റോഡിന് കുറുകെ കിടക്കുന്നതിനാൽ ഇതുവഴി മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതാകും.

പനമരം ബീനാച്ചി റോഡിൽ പുഞ്ചവയൽ സിമന്റ് ഗോഡൗണിന് സമീപം ആക്സിൽ പൊട്ടിയ ലോറി റോഡിന് കുറുകെ കിടക്കുന്നു.
പനമരം ബീനാച്ചി റോഡിൽ പുഞ്ചവയൽ സിമന്റ് ഗോഡൗണിന് സമീപം ആക്സിൽ പൊട്ടിയ ലോറി റോഡിന് കുറുകെ കിടക്കുന്നു.

ഇന്നലെ ഇത്തരത്തിൽ സിമന്റുമായി എത്തിയ ലോറിയുടെ ആക്സിൽ പൊട്ടി റോഡിന് കുറുകെയായതോടെ വാഹനങ്ങളിലെത്തിയ ഒട്ടേറെ യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായി. ഗോഡൗണിലേക്ക് കയറുന്ന ഭാഗത്തെ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതാണ് ലോഡുമായി എത്തുന്ന ലോറികളുടെ ആക്സിലടക്കം പൊട്ടാനും ലോറി പ്രധാന റോഡിന് കുറുകെയായി വഴിമുടക്കാനും കാരണം.ലോറികൾ കുടുങ്ങിയുള്ള ഗതാഗത തടസ്സം വാക്ക് തർക്കത്തിനും സംഘർഷത്തിനും കാരണമാകുന്നുണ്ട്.

ഇന്നലെ ലോറി റോഡിന് കുറുകെ കുടുങ്ങി യാത്രക്കാർ പെരുവഴിയിലായിട്ടും 3 കിലോമീറ്ററിനുള്ളിലെ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കി.കുടുങ്ങുന്ന ലോറികൾ മണ്ണുമാന്തി ഉപയോഗിച്ച് വലിച്ചു മാറ്റുന്നതിനാൽ പ്രധാന റോഡ് തകരുന്നതിനും കാരണമാകുന്നു. ഗോഡൗണിലേക്കുള്ള റോഡ് നന്നാക്കാത്തതിനെ തുടർന്ന് ലോഡുമായി എത്തുന്ന ലോറികൾ റോഡിന് കുറുകെയായി യാത്രക്കാരെ മണിക്കൂറുകളോളം പെരുവഴിയിലാക്കുന്ന ഗോഡൗൺ നടത്തിപ്പുകാർക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com