വയനാട് ജില്ലയിൽ ഇന്ന് (27-11-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

ബീറ്റ് ഫോറസ്റ്റ് ഓഫിസർ കായിക ക്ഷമതാ പരീക്ഷ ഡിസംബർ 1ന്

കൽപറ്റ ∙ ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (കാറ്റഗറി നമ്പർ: 92/2022, 93/2022) ) തസ്തികയിലെ തിരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ ഒന്നു മുതൽ 3 വരെ രാവിലെ 5 മുതൽ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലും 1, 2, 5 തീയതികളിൽ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും നടക്കും. അഡ്മിഷൻ ടിക്കറ്റ് 29നു മുൻപ് ലഭിക്കാത്തവർ ട്രൈബൽ വകുപ്പുമായോ ജില്ലാ പിഎസ്‌സി ഓഫിസുമായോ ബന്ധപ്പെടണം.

ഭിന്നശേഷി ദിനാചരണം: കലാ കായിക മത്സരങ്ങൾ

കൽപറ്റ ∙ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 12 വരെ കായിക മത്സരം, ഉച്ചയ്ക്ക് 1 മുതൽ 4 വരെ കലാമത്സരങ്ങളും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ 29 നകം ജില്ലാ സാമൂഹിക നീതി ഓഫിസിൽ നേരിട്ടോ dsjowydpwd2022@gmail.com എന്ന ഇ-മെയിൽ മുഖേനയോ റജിസ്റ്റർ ചെയ്യണം. 8281999014

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെയുളള ബിരുദ/ബിരുദാനന്തര പരീക്ഷയിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിട്ടുളളവർ ക്യാഷ് അവാർഡിന് 30നകം അപേക്ഷിക്കണം. 04936 206878.

സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനുളള സ്പോട്ട് അഡ്മിഷൻ 29 ന് രാവിലെ 10 ന്. 9400441764

അധ്യാപക നിയമനം

തരുവണ ∙ എംഎസ്എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്സ് വിഷയങ്ങളിൽ പാർട് ടൈം അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 29ന് രാവിലെ 10ന്. 04935 230 240

കൂടിക്കാഴ്ച നാളെ

ആനപ്പാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി (താൽക്കാലികം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11 ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS