നിരോധിത പ്ലാസ്റ്റിക്: ഡിസംബർ 1 മുതൽ പരിശോധന കർശനമാക്കും

wayanad-banned-plastic
SHARE

കൽപറ്റ ∙ ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ പരിശോധന കർശനമാക്കും. റവന്യു, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ ഭരണ വകുപ്പ്, ആരോഗ്യ വിഭാഗം, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവർ അംഗങ്ങളായ താലൂക്കുതല പരിശോധന സ്‌ക്വാഡുകളാണു പരിശോധന നടത്തുക. നിയമ ലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി പറഞ്ഞു. 

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതോടൊപ്പം ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. ആദ്യ തവണ 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000, 50,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കരുതെന്നും ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നും സബ് കലക്ടർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS