ADVERTISEMENT

വൈദ്യുതി മുടക്കം

വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30: ഇണ്ടേരിക്കുന്ന്-വില്ലേജ് റോ‍ഡ്.

കലക്ടറുടെ അദാലത്ത്: 9 വരെ അപേക്ഷിക്കാം

വൈത്തിരി ∙ താലൂക്കിനു കീഴിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി കലക്ടർ എ. ഗീത 15നു രാവിലെ 10നു ചുണ്ടേൽ സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തിലേക്ക് പരിഗണിക്കാനുള്ള അപേക്ഷകൾ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിലോ വൈത്തിരി താലൂക്ക് ഓഫിസിലോ 9നു മുൻപു സമർപ്പിക്കണം. അദാലത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സർവേ സംബന്ധമായ വിഷയങ്ങൾ, റേഷൻകാർഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണു പരിഗണിക്കുക.

ചിത്ര രചന, ക്വിസ്

കൽപറ്റ ∙ മണ്ണ് ദിനത്തിനോടനുബന്ധിച്ചു മണ്ണ് പര്യവേക്ഷണ വകുപ്പ് സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചിത്ര രചന മത്സരവും ക്വിസും സംഘടിപ്പിക്കുന്നു. 3 ന് രാവിലെ 10 മുതൽ കൽപറ്റ എച്ച്ഐഎംയുപി സ്‌കൂളിലാണു മത്സരങ്ങൾ. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ചിത്രരചന (ജലച്ചായം) മത്സരവും ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസിലും പങ്കെടുക്കാം.  04936 246330.

ഹോക്കി സിലക്‌ഷൻ

കൽപറ്റ ∙ കാസർകോട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ (01.01.2007 ശേഷം ജനിച്ചവർ) ഹോക്കി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുളള സിലക്‌ഷൻ ട്രയൽസ് 3ന് ഉച്ച കഴിഞ്ഞ് 2 മുതൽ പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.  9995586586.

മിനി തൊഴിൽ മേള

മാനന്തവാടി ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ 10ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി ജോബ് ഫെയർ നടത്തും. ഉദ്യോഗാർഥികൾ 5നു മുൻപ് www.jobfest. kerala.gov.in റജിസ്റ്റർ ചെയ്യണം. സ്പോട്ട് റജിസ്ട്രേഷനും ഉണ്ടായിരിക്കും. 04935 246222.

സംരംഭകത്വ പരിശീലനം

കൽപറ്റ ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്പ്മെന്റിന്റെ അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റെയ്നബിൾ ഒൻട്രപ്രനർഷിപ് പദ്ധതി ഭാഗമായി സംരംഭകർക്ക് മാംസാധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങളിൽ പരിശീലനം നൽകുന്നു. 14 മുതൽ 21 വരെയാണു പരിശീലനം. പങ്കെടുക്കുന്നവർ www.kied.info എന്ന വെബ്സൈറ്റിൽ ഓൺലൈനായി 3നു മുൻപ് അപേക്ഷ സമർപ്പിക്കണം. 0484 2532890.

പരീക്ഷാ ഫീസ്

കൽപറ്റ ∙ സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്സ് പ്രൈവറ്റ് റജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാർഥികൾ തങ്ങൾക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷാ ഫീസ് അടയ്ക്കണം. 0471 2342950, 2342271.

അധ്യാപക നിയമനം

തൃക്കൈപ്പറ്റ ∙ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്‌ടി ഇംഗ്ലിഷ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നാളെ രാവിലെ 11ന്.

കരാർ നിയമനം

മാനന്തവാടി ∙ ട്രൈബൽ പ്ലാന്റേഷൻ കോ ഓപ്പറേറ്റീവ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ് നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.  5ന് അകം സബ് കലക്ടർ ആൻഡ് മാനേജിങ് ഡയറക്ടർ, പ്രിയദർശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തിൽ അപേക്ഷിക്കണം. 04935 271092.

കൂടിക്കാഴ്ച 8ന്

കൽപറ്റ ∙ കൈനാട്ടി ജനറൽ ആശുപത്രിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ടെക്‌നികൽ അസിസ്റ്റന്റ് ഇ-ഹെൽത്ത്), ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഇലക്ട്രിഷൻ കം പ്ലമർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 8നു രാവിലെ 10ന്. നഗരസഭാ പരിധിയിലുള്ളവർക്കു മുൻഗണന. അപേക്ഷാ ഫോം ആശുപത്രി ഓഫിസിൽ ലഭിക്കും. 5നു വൈകിട്ട് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം. 04936 206768.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com