ADVERTISEMENT

മാനന്തവാടി/പുൽപള്ളി ∙ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തോട് സന്ധിയില്ലാസമരം  നടത്തി, മാവിലാംതോട്ടിൽ വീരചരമം പ്രാപിച്ച പഴശ്ശി രാജാവിന്റെ ഓർമ പുതുക്കി നാട്. വിവിധ പരിപാടികളോടെയാണു സ്ഥാപനങ്ങളും സംഘടനകളും ക്ലബ്ബുകളും പഴശ്ശി അനുസ്മരണം നടത്തിയത്.മാനന്തവാടിയിൽ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നഗരസഭ, മാനന്തവാടി പ്രസ്‌ ക്ലബ്, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, ലൈബ്രറി കൗൺസിൽ, വിവിധ സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സ്മൃതി യാത്ര നടത്തി.

217-ാമത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചനയും പ്രദർശനവും നടന്നു.അനുസ്മരണ സമ്മേളനം ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകാര്യനായ പോരാളിയാണ് പഴശ്ശിയെന്ന് എംഎൽഎ പറഞ്ഞു. നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ,

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജനപ്രതിനിധികളായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പി.വി.എസ്. മൂസ, സിന്ധു സെബാസ്റ്റ്യൻ, കെ. ഫാത്തിമ, പി.വി. ജോർജ്, ബി.ഡി. അരുൺകുമാർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പഴശ്ശി കോവിലകം പ്രതിനിധി രവിവർമ രാജ, പഴശ്ശി കുടീരം മാനേജർ ഐ.ബി. ക്ലമന്റ്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.പഴശ്ശിരാജാ കോളജിൽ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഴശ്ശി അനുസ്മരണം ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ കെ.കെ.അബ്ദുൽബാരി അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് കൊല്ലമാവുടി, ഡോ.ജോഷി മാത്യു, പ്രഫ.താരാ ഫിലിപ്പ്, ഡോ.റാണി എസ്.പിള്ള, പി.കെ.ലിസി, ജിഷ്ണു കെ.നായർ, ഫാ.വി.സി.കുര്യാക്കോസ്, കെ.ജോബിഷ് ജോസഫ്, ശ്രീതിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.പഴശ്ശിരാജ ജീവാർപ്പണം ചെയ്ത മാവിലാംതോട്ടിലെ സ്മൃതി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

രാവിലെ മുതൽ നാട്ടുകാരും വിദ്യാർഥികളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും പഴശ്ശി സ്മാരകത്തിലെത്തിയിരുന്നു. പഴശ്ശി അനുസ്മരണം ഉചിതമായ വിധം നടത്താനും പഴശ്ശി പാർക്കിന്റെ നവീകരണത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഡിടിപിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും മുടങ്ങിയ നിർമാണങ്ങൾ പൂർത്തീകരിച്ച് ഈ കേന്ദ്രം സന്ദർശകർക്ക് ഉപകാരപ്പെടുത്തണമെന്നും ഇന്നലെ സ്ഥലത്തെത്തിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ഇവിടേക്കു വിഭാവനം ചെയ്ത പല പദ്ധതികളും നടപ്പായിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന

പഴശ്ശി അനുസ്മരണത്തോടനുബന്ധിച്ച് വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗം എഡിഎം എൻ.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. പഞ്ചയത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പഞ്ചായത്ത് അംഗങ്ങളായ മണി പാമ്പനാൽ, ഷൈജു പഞ്ഞിതോപ്പിൽ, ടൂറിസം ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് സലിം, ഡിടിപിസി മനേജർ കെ.ടി. ജോണി, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, കെ.എൽ. പൗലോസ്, എം.എസ്. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com