മുതുമല ആന്റി പോച്ചിങ് ഗാർഡിന് നേർക്ക് പുലിയുടെ ആക്രമണം
Mail This Article
×
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ ആന്റി പോച്ചിങ് ഗാർഡിന് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തെപ്പക്കാട് ബൊമ്മൻ (30) പരുക്കേറ്റത്. ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തെപ്പക്കാടുള്ള ഇവരുടെ വീടിനു സമീപത്തുള്ള ജല സംഭരണിയുടെ സമീപത്തു വച്ചാണ് പുലി ആക്രമിച്ചത്. കൈകളിലും മുതുകിലും പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ബൊമ്മന്റെ കരച്ചില് കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയതോടെയാണു പുലി പിന്തിരിഞ്ഞു കാട്ടിലേക്ക് ഓടി മറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.