ADVERTISEMENT

വൈദ്യുതി മുടക്കം

വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30: ഇണ്ടേരിക്കുന്ന്-വില്ലേജ് റോഡ്. കാട്ടിക്കുളം ∙ ഇന്നു പകൽ 8.30–5.30: മൂർത്തിമൂല, പയ്യമ്പള്ളി,, മലയിൽ പീടിക, കൂടൽക്കടവ്, ബാവലി, മീൻകൊല്ലി.

റേഷൻ വിതരണം നീട്ടി

കൽപറ്റ ∙ നവംബറിലെ റേഷൻ വിതരണം നാളെ വരെ ദീർഘിപ്പിച്ചു. ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും, നാളെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയുമാണ് റേഷൻ കടകളുടെ പ്രവർത്തനം. ഡിസംബറിലെ റേഷൻ വിതരണം 5 മുതൽ ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ എൽബിഎസ് സെന്ററിൽ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഇംഗ്ലിഷ്, മലയാളം) കംപ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. സൗജന്യ പരിശീലനത്തോടൊപ്പം സ്റ്റൈപെന്റും ലഭിക്കും. 6238 157972.

കൽപറ്റ ∙ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മേയ് 31ന് 2 വർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണു ധനസഹായത്തിന് അർഹത. ജനുവരി 15നു മുൻപ് അപേക്ഷ സമർപ്പിക്കണം.

കാരൾഗാന മത്സരം 

പുൽപള്ളി ∙ വൈഎംസിഎ എക്യുമെനിക്കൽ ഫോറത്തിന്റെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായുള്ള അഖില വയനാട് കാരൾഗാന മത്സരം 17ന് വൈഎംസിഎ ഓ‍‍ഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ ദേവാലയങ്ങളുടെയും ആത്മീയ സംഘടനകളുടെയും ലേബലിൽ മത്സരിക്കാം. വൈഎംസിഎയുടെ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം അന്നു വൈകുന്നേരം നടക്കുമെന്ന് പ്രസിഡന്റ് ബാബു ചിറയ്ക്കക്കുടി അറിയിച്ചു. 9447858243.

ലൈബ്രേറിയൻ

മാനന്തവാടി ∙ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ഡിപ്ലോമയോ ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 6 ന് ഉച്ചയ്ക്ക് 2 ന് നഗരസഭാ ഓഫിസിൽ.

അധ്യാപക നിയമനം

മാനന്തവാടി ∙ തലപ്പുഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ് സീനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com