ADVERTISEMENT

മാനന്തവാടി ∙ ദ്വാരകയിൽ നടക്കുന്ന പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഡബ്ല്യുഎൽഎഫ്) വെബ് സൈറ്റ് ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിച്ചു. കുരുമുളകിന്റെയും മഞ്ഞിന്റെയും നാടായ വയനാട്ടിലേക്കു വരുന്ന ഫെസ്റ്റിവലിനെ വയനാട് കാത്തിരുന്ന സാഹിത്യോത്സവം എന്ന് സച്ചിദാനന്ദൻ വിശേഷിപ്പിച്ചു. ട്വിറ്റർ പേജിന് തിരുനെല്ലിയുടെ കഥാകാരി പി. വത്സല തുടക്കമിട്ടു.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഫെസ്ബുക് പേജിന്റെ ലോഞ്ചിങ് സിനിമ സംവിധായകൻ മിഥുൻ മാനുവൽ തോമസ് നിർവഹിച്ചു. ഡബ്ല്യുഎൽഎഫിന്റെ വാട്സാപ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം എഴുത്തുകാരി കെ.ആർ. മീര നിർവഹിച്ചു. കാരവൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസാണ് 29നും 30നുമായി നടക്കുന്ന ഫെസ്റ്റിവല്ലിന്റെ ഡയറക്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com