ബത്തേരി ∙ നഗരസഭ ആരോഗ്യവിഭാഗം ബത്തേരിയിലെ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു. 11 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ഇതിൽ 5 സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കി.
റോസ്, സൽക്കാര, ന്യൂ സൽക്കാര, മലബാർ മെസ്, കെഎസ്ആർടിസി ടീ ഷോപ്പ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണു പിഴ ഈടാക്കിയത്. തുടർന്നും പരിശോധന കർശനമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. സവിത, പി.എസ്. സുധീർ, വി.കെ. സജീവ് എന്നിവർ നേതൃത്വം നൽകി.