വയനാട് ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

അധ്യാപക നിയമനം

കല്ലൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള എച്ച്എസ്ടി നാച്ചുറൽ സയൻസ് ഒഴിവിലേക്കു നടത്തുന്ന അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഒ‍ാഫിസിൽ നടക്കും.

സീനിയർ റസിഡന്റ്

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിൽ വിവിധ വിഭാഗത്തിൽ സീനിയർ റസിഡന്റുമാരുടെ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 19ന് രാവിലെ 11ന്. എംബിബിഎസും എംഡി/എംഎസ്/ഡിഎൻബി, ടിസിഎംസി റജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ ഡിപ്ലോമക്കാരെയും പരിഗണിക്കും. 04935 299424.

താൽക്കാലിക നിയമനം

കൽപറ്റ ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ, സ്വീപ്പർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച യഥാക്രമം 8നു രാവിലെ 10.30, 11.30എന്നിങ്ങനെ നടത്തും.

കൂടിക്കാഴ്ച 8ന്

മാനന്തവാടി ∙ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക് ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് രാവിലെ 11ന്. 04935 295 068.

കൂടിക്കാഴ്ച 26ന്

കോട്ടത്തറ ∙ പഞ്ചായത്ത് ഓഫിസിൽ കരാർ വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 26നു രാവിലെ 11.30ന്.  അപേക്ഷകൾ kottsthsrsgp @gmail.com എന്ന ഇമെയിൽ വിലാസത്തിൽ 23 വരെ സ്വീകരിക്കും. 04936 286644.

അങ്കണവാടി നിയമനം

പനമരം ∙ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പനമരം, കണിയാമ്പറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടി വർക്കർ/ഹെൽപർ തസ്തികകളിലേക്ക് അടുത്ത 3 വർഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 04935 220282.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS