യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിദ്യാർഥികളുടെ അടി കഴിഞ്ഞശേഷമേ ബസുകൾ പുറപ്പെടൂ

ബത്തേരി ബസ് സ്റ്റാൻഡിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ കഴിഞ്ഞ ദിവസം നടന്ന  ഏറ്റുമുട്ടലിൽ നിന്ന്
ബത്തേരി ബസ് സ്റ്റാൻഡിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ നിന്ന്
SHARE

ബത്തേരി ∙ ബത്തേരി ടൗൺ പഴയ സ്റ്റാൻഡിൽ ഇരു വിഭാഗം വിദ്യാർഥികൾ കൂട്ടത്തോടെയെത്തി സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടി. അടിപിടി കത്തിക്കയറിയെങ്കിലും സ്റ്റാൻഡിലുണ്ടായിരുന്നവരെല്ലാം കാഴ്ചക്കാരായി മാറി നിന്നതേയുള്ളു. ടൗണിലെ 2 സ്കൂളുകളിൽ നിന്നുള്ള ഹയർസെക്കൻഡറി വിദ്യാർഥികളാണ്  ഏറ്റുമുട്ടിയത്. രണ്ടു ദിവസം മുൻപ് ഇതിലൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളിൽ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ഇതിന് ഒത്തുതീർപ്പായിരുന്നു. എന്നാൽ ഒത്തു തീർപ്പായത് അറിയാതെ വിദ്യാർഥികളിലൊരാളുടെ ബന്ധു രണ്ടാമനെ അടിക്കാൻ ടൗണിൽ തന്നെയുള്ള മറ്റൊരു സ്കൂളിലെ കുട്ടികളെ ഏർപ്പാടാക്കി. 

തുടർന്നാണ് ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ രണ്ടു ചേരിയിലായി കൂട്ട അടിയായത്. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ബത്തേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ആർക്കും കാര്യമായ പരുക്ക് ഇല്ലാത്തതിനാലും കുട്ടികളുടെ പ്രായം 17ൽ കുറവായതിനാലും കേസെടുക്കാതെ ഒഴിവാക്കുകയായിരുന്നു പൊലീസ്. ക്ലാസുള്ള ദിവസങ്ങളിൽ പഴയ സ്റ്റാൻഡ് പല ഭാഗത്തും ദുരൂഹ സാഹചര്യങ്ങളിൽ വിദ്യാർഥികളെ കാണാമെന്നു നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു ലഹരി വിൽപനയും തകൃതിയാണെന്നാണ് അറിവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS