വയനാട് ജില്ലയിൽ ഇന്ന് (08-12-2022); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം ഇന്ന്
പുൽപളളി ∙ പകൽ 8.30–5.30. ആനപ്പാറ, വീട്ടിമൂല, പള്ളിച്ചിറ, പുൽപള്ളി ടൗൺ.
മിനി ജോബ് ഫെയർ 10ന്
കൽപറ്റ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 10 ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും. ഉദ്യോഗാർഥികൾ www.jobfest.kerala.gov.in ൽ റജിസ്റ്റർ ചെയ്യണം. സ്പോട്ട് റജിസ്ട്രേഷനും ഉണ്ടായിരിക്കും. 04935 246222.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നിയമനം
മീനങ്ങാടി ∙ ഇൻഫർമേഷൻ ടെക്നോളജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്തിൽ നടക്കും. ബിരുദാനന്തര ബിരുദവും അഡ്മിനിസ്ട്രേഷൻ/ വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയവുമുളള 25 മുതൽ 60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം. 04936 202490.