കലോത്സവത്തിന് കൊടിയേറ്റം: വേദിയിൽ ഇന്ന്

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കുന്നു.
SHARE

മാനന്തവാടി ∙ ജില്ലാ സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപഴ്‌സൺ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു.  ഇന്റർനാഷണൽ ഡ്രം ഫെസിലിറ്റേറ്റർ ഡോ. ശ്യാം സൂരജ്, ഗായകൻ അഖിൽ ദേവ് എന്നിവർ മുഖ്യാതിഥികളായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫാ. ജികെഎം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ്, സാൻജോ സ്കൂൾ സംഘത്തിന്റെ ബാൻഡ് മേളം എന്നിവ നടന്നു.

ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ടിൽ ഒന്നാംസ്ഥാനം നേടിയ മാനന്തവാടി എംജിഎം എച്ച്എസ്എസ് ടീം., 2. ഹൈസ്കൂൾ വിഭാഗം വയലിനിൽ ഒന്നാംസ്ഥാനം നേടിയ ഇഷ ദിലീപ് (എസ്കെഎംജെ കൽപറ്റ).

മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിത അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, മാനന്തവാടി നഗരസഭ വൈസ്  ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിത അധ്യക്ഷൻ ജുനൈദ് കൈപ്പാണി, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പി.വി.എസ്. മൂസ കൗൺസിലർമാരായ പി.വി. ജോർജ്, ഷൈനി ജോർജ്,  വിദ്യാഭാസ ഉപഡയറക്ടർ കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.കെ ബാലഗംഗാധരൻ, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, എച്ച്എം ഫോറം കൺവീനർ പി.വി. മൊയ്തു,  എഇഒ എം.എം ഗണേശൻ, പിടിഎ പ്രസിഡന്റ് മനോജ് കുമാർ , സ്‌കൂൾ ലീഡർ സോനാ ഷാജി,  കൺവീനർ കെ.വി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേദിയിൽ ഇന്ന്

വേദി ഒന്ന് (വല്ലി) ഫാ. ജികെഎംഎച്ച്എസ്എസ്

തിരുവാതിര യുപി- 9.30,
തിരുവാതിര എച്ച്എസ്-10.00,
തിരുവാതിര എച്ച്എസ്എസ്-10.30
മാർഗംകളി എച്ച്എസ്- 11.00
മാർഗംകളി എച്ച്എസ്എസ് 11.30
സംഘനൃത്തം യുപി-12.00
സംഘന്യത്തം എച്ച്എസ് 12.30
സംഘന്യത്തം എച്ച്എസ്എസ്-1.00

വേദി രണ്ട് (ഹൈമവതം)- ഫാ. ജികെഎംഎച്ച്എസ് ഹാൾ.

ഓട്ടൻതുള്ളൽ യുപി-9.30,
ഓട്ടൻതുള്ളൽ എച്ച്എസ്-10.00
ഓട്ടൻതുള്ളൽ എച്ച്എസ്എസ്-10.30
നാടകം എച്ച്എസ്എസ്-11.00
നങ്ങ്യാർക്കൂത്ത് എച്ച്എസ് -11.30
നങ്ങാർക്കൂത്ത് എച്ച്എസ്എസ്-12.00
ഇംഗ്ലിഷ് സ്കിറ്റ് യുപി- 12.30
ഇംഗ്ലിഷ് സ്കിറ്റ് എച്ച്എസ്-1.00
ഇംഗ്ലിഷ് സ്കിറ്റ് എച്ച്.എസ്.എസ്-1.30
മൂകാഭിനയം എച്ച്എസ്എസ്-2.00

വേദി മൂന്ന് (പുസ്തകം)- ഫാ. ജികെഎംഎച്ച്എസ് ഹാൾ: പരിചമുട്ട് കളി എച്ച്എസ്-9.30

പരിചമുട്ടുകളി എച്ച്എസ്എസ്-10.00,
പൂരക്കളി എച്ച്എസ്-10.30
പൂരക്കളി എച്ച്എസ്എസ്-11.00
യക്ഷഗാനം എച്ച്എസ്-11.30
ചവിട്ടുനാടകം എച്ച്എസ്-12.00
ചവിട്ടുനാടകം എച്ച്എസ്എസ്- 12.30
നാടോടിനൃത്തം യുപി -1.00
നാടോടിനൃത്തം എച്ച്എസ്- 1.30
നാടോടിനൃത്തം എച്ച്എസ്എസ്-2.00 (ആൺ).
നാടോടിനൃത്തം എച്ച്എസ്-2.30,
നാടോടി നൃത്തം എച്ച്എസ്എസ്-3.00 (പെൺ).

വേദി നാല് (സമം) സെന്റ് ജോസഫ്സ് ടിടിഐ ഹാൾ: അറബിക് കലോത്സവം

പ്രസംഗം യുപി- 9.30
പ്രസംഗം എച്ച്എസ്-10.00
എച്ച്എസ്എസ്-10.30,
കഥപറയൽ യുപി-11.00
കഥാപ്രസംഗം എച്ച്എസ്-11.30
മോണോആക്ട് യുപി-12.00
മോണോ ആക്ട് എച്ച്എസ്-12.30
സംഭാഷണം യുപി-1.00

വേദി അഞ്ച് (കോന്തല)- സാൻജോ പബ്ലിക് സ്കൂൾ ഗ്രൗണ്ട് :

കോൽക്കളി- എച്ച്എസ്-9.30, എച്ച്എസ്എസ്-10.00,
അറബനമുട്ട് -എച്ച്എസ്-10.30
അറബന മുട്ട് എച്ച്എസ്എസ്-11.00,
ദഫ് മുട്ട് എച്ച്എസ്-11.30,
ദഫ്മുട്ട് എച്ച്എസ്എസ്-12.00.

വേദി ആറ് (കാവേരി)- സാൻജോ പബ്ലിക് സ്കൂൾ ഹാൾ:

സംസ്കൃതോത്സവം- ഗാനാലാപനം യുപി-9.30,
ഗാനാലാപനം എച്ച്എസ്-10.00 (ആൺ,പെൺ), ചമ്പുപ്രഭാഷണം: എച്ച്എസ്-10.30,
സിദ്ധരൂപോച്ചാരണം യുപി-11.00
അഷ്ടപദി: എച്ച്എസ്-11.30 (ആൺ,പെൺ),
വന്ദേമാതരം: യുപി-12.00
എച്ച്എസ്-12.30,
സംഘഗാനം: യുപി-1.00
എച്ച്എസ്-1.30,
നാടകം: യുപി- 2.00

വേദി ഏഴ് (ഉറാട്ടി) - ഫാ. ജികെഎംഎച്ച്എസ്എസ് ക്ലാസ് റൂം

അക്ഷരശ്ലോകം: യുപി 9.30
അക്ഷരശ്ലോകം എച്ച്എസ് 10.00,
അക്ഷരശ്ലോകം എച്ച്എസ്എസ് 10.30
കാവ്യകേളി എച്ച്എസ് 11.00,
കാവ്യകേളി എച്ച്എസ്എസ് 11.30

വേദി എട്ട് (നദി)-സാൻജോ പബ്ലിക് സ്കൂൾ ഹാൾ:

സംസ്കൃതോത്സവം-പദ്യം ചൊല്ലൽ യുപി- 9.30(ആൺ), പദ്യം‍ചൊല്ലൽ യുപി-10.00(പെൺ)
പദ്യം ചൊല്ലൽ എച്ച്എസ് 10.30
പദ്യംചെ‍ാല്ലൽ എച്ച്എസ്എസ് 11.00
കഥാകഥനം: യുപി 11.30
കവിതാരചന: യുപി 11.30
പ്രഭാഷണം: യുപി 12.00
പ്രഭാഷണം എച്ച്എസ് 12.30,
പാഠകം: എച്ച്എസ് ആൺ 1.00, പെൺ 1.30.

വേദി ഒമ്പത്(ദേശാന്തരങ്ങൾ)- സെന്റ് ജോസഫ്സ് ടിടിഐ ഹാൾ-രണ്ട്:

അറബിക് കലോത്സവം പദ്യം ചൊല്ലൽ യുപി-9.30, പദ്യചെ‍‍ാല്ലൽ എച്ച്എസ് ആൺ 10.00
പദ്യംചെ‍ാല്ലൽ എച്ച്എസ് പെൺ 10.30
അറബിക്ഗാനം യുപി ആൺ-11.30
അറബിക് ഗാനം യുപി പെൺ 12.00
അറബിക് ഗാനം എച്ച്എസ് ആൺ-12.30
അറബിക് ഗാനം എച്ച്എസ് പെൺ-1.00
പദ്യംചൊല്ലൽ യുപി -1.30,
പദ്യംചെ‍ാല്ലൽ എച്ച്എസ്-2.00
പദ്യചെ‍ാല്ലൽ എച്ച്എസ്എസ്- 2.30.
സംഘഗാനം: യുപി-3.00, എച്ച്എസ്-3.30
നാടകം എച്ച്എസ്-4.00
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS