ADVERTISEMENT

കാവുംമന്ദം∙ എച്ച്എസ്-പത്താംമൈൽ റോഡിൽ വർഷങ്ങളായി തുടരുന്ന യാത്രാ ദുരിതത്തിന് അറുതിയില്ല. പൂർണമായി തകർന്ന റോഡ് നന്നാക്കാൻ കരാറുകാരൻ ഏറ്റെടുക്കുകയും ചുരുക്കം ജോലികൾ മാത്രം നടത്തി മുങ്ങുകയും ചെയ്തതോടെയാണ് ഇവിടെ യാത്രാ ദുരിതം പതിവായത്. തുടർന്ന് കനത്ത പ്രതിഷേധത്തെത്തുടർന്ന് ഏറെ നാളത്തെ കാത്തിരപ്പിനൊടുവിൽ പുതിയ കരാറുകാരനെ ചുമതലപ്പെടുത്തി പണി പുനരാരംഭിക്കാൻ തീരുമാനമായി.

എന്നാൽ പ്രവൃത്തി നടത്താൻ ഒരുങ്ങിയപ്പോൾ എച്ച്എസ് മുതൽ പത്താംമൈൽ വരെയുള്ള ഭാഗത്ത് കുടിവെള്ള പൈപ്പ് ഇടാനുള്ള പദ്ധതിയുമായി വാട്ടർ അതോറിറ്റി രംഗത്ത് വന്നു. അതോടെ ആ പ്രവൃത്തി കഴിഞ്ഞതിനു ശേഷമേ പണി ആരംഭിക്കുകയുള്ളൂ എന്ന് കരാറുകാരനും പറഞ്ഞു. വിവിധ കാരണങ്ങൾ പറഞ്ഞ് പൈപ്പ് ഇടുന്ന പ്രവൃത്തികൾ വൈകിയതോടെ റോഡ് പണിയും പഴയ പടിയായി.. 4 കിലോ മീറ്റർ ദൂരമുള്ള റോഡ് നന്നാക്കുന്നതിന് 3.38 ലക്ഷം ആയിരുന്നു പുതിയ ടെൻഡറിൽ അനുവദിച്ചത്.

കരാർ നടപടികളെല്ലാം പൂർത്തിയാക്കിയിട്ട് മാസങ്ങളായെങ്കിലും പൈപ്പ് സ്ഥാപിക്കാത്തതിന്റെ പേരിൽ പ്രവൃത്തികൾ അനന്തമായി നീളുകയാണ്. പൂർണമായും പൊട്ടിപ്പൊളിഞ്ഞും ഇരു വശങ്ങളിലും കാട് നിറഞ്ഞ നിലയിലും ആയതോടെ ഈ വഴിയുള്ള യാത്ര വൻ അപകടാവസ്ഥയിലായിട്ടുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗമായതിനാൽ വാഹനത്തിരക്ക് ഏറിയ റോഡ് ആണ് ഇത്. കാൽനട യാത്ര പോലും അസാധ്യമായ വിധത്തിലായിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് റോഡ് പണി അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com