ജഡ്ജിനെതിരെ ഗുരുതര ആരോപണം, വിവാദം, വിധികർത്താക്കളെ മാറ്റി

girl-crying
ജില്ലാ സ്കൂൾ കലോൽസവത്തിൽ തിരുവാതിരക്കിടെ വിധി നിർണയത്തെ ചെ‍ാല്ലി തർക്കം രൂക്ഷമായാപ്പോൾ കരയുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യുന്ന മൽസരാർഥികൾ.
SHARE

മാനന്തവാടി ∙  ഹൈസ്കൂൾ വിഭാഗം തിരുവാതിരക്കളിയിൽ മാനന്തവാടി എംജിഎം എച്ച്എസ്എസിനെ വിജയിയായി പ്രഖ്യാപിച്ചതിനു പിന്നാലെ് പ്രതിഷേധം ഉയർന്നത്. കൽപറ്റ എൻഎസ്എസ് എച്ച്എസ്എസിലെയും മീനങ്ങാടി ജിഎച്ച്എസ്എസിലെയും മത്സരാർഥികൾ വിധികർത്താക്കളെ ചോദ്യം ചെയ്തു. സംഘാടകർ ഇടപെട്ടതോടെ സംഘർഷാവസ്ഥയായി. ബഹളം തുടർന്നതോടെ സംഘാടകർ പൊലീസ് സഹായം തേടി. പൊലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പ്രധാനവേദിയായിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകി. ഒരു ജഡ്ജ് പോക്സോ കേസ് പ്രതിയെന്ന ആരോപണം വരെ ഉയർന്നു.

മത്സരാർഥികളെ നേരിട്ടറിയുന്നവരും ഉപജില്ലാ മത്സരങ്ങളിൽ വിധികർത്താക്കളായവരും പാനലിൽ ഉൾപ്പെട്ടതായി പരാതിയുണ്ടായി. പരാതിപ്രളയത്തെത്തുടർന്ന് 4 വിധികർത്താക്കളെയാണു സംഘാടകർ മാറ്റിയത്. കലോത്സവ മാന്വൽ പ്രകാരം ജഡ്ജിങ് പാനലിൽ ഉൾപ്പെട്ടവരയാണ് വിധികർത്താക്കളായി വിളിച്ചതെന്നും പോക്സോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് പൊലീസിനോട് ആവശ്യപ്പെട്ടതായും സംഘാടകർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS