കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

nishad-shameer
പൊലീസ് പിടികൂടിയ നിഷാദ്, ഷമീർ.
SHARE

പുൽപള്ളി∙ ബൈരക്കുപ്പയിൽ നിന്നു പെരിക്കല്ലൂർ കടവിലൂടെ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. പ്രദേശത്ത് കഞ്ചാവ് ഇടപാടു നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എസ്.ഐ. സി.ആർ. മനോജും സംഘവും നടത്തിയ പരിശോധനയിലാണ് കടവ് പരിസരത്തുനിന്ന് ബുധനാഴ്ച രാത്രി കോഴിക്കോട് കോട്ടത്തറ സ്വദേശികളായ എൻ.പി.നിഷാദ്(30), ഷമീർ(30) എന്നിവർ പിടിയിലായത്. നാട്ടുകാരുടെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയ്ക്ക് എസ്.ഐ.സുകുമാരൻ, സിപിഒമാരായ ബിന്ദു, പ്രവീൺ എന്നിവരും നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS