ADVERTISEMENT

പുൽപള്ളി ∙ ക്ഷീരകർഷകരെ സഹായിക്കാൻ ക്ഷീരവികസന വകുപ്പ് തയാറാക്കിയ പുൽക്കൃഷി വികസന പദ്ധതി വേരു പിടിക്കാതെ കരിഞ്ഞുണങ്ങുന്നു. വേനൽക്കാലത്ത് കർഷകർക്ക് പുല്ലു ലഭ്യതയുറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് തയാറാക്കിയ പദ്ധതിയിൽ വിതരണത്തിനെത്തിച്ച നടീൽ വസ്തുക്കളാണ് വെയിലേറ്റ് വിറകു കൊള്ളിയായത്. മഴ മാറും മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണ നടീൽ വസ്തു വിതരണം ചെയ്യാറ്. എന്നാൽ ഇത്തവണ എത്തിച്ചത് വേനൽ ശക്തമായപ്പോൾ. 

കർണാടകയിൽ നിന്നെത്തിച്ച വിത്ത് പുൽപള്ളി ക്ഷീരസംഘം ശീതീകരണശാലയുടെ പരിസരത്ത് പാതയോരത്ത് ഉണങ്ങിക്കിടക്കുന്നു. വേനൽക്കാലത്ത് എത്തിച്ച വിത്ത് വാങ്ങാൻ കർഷകർ തയാറാകാത്തതിനാൽ മിക്ക ക്ഷീരസംഘങ്ങളിലും ഈ പ്രശ്നമുണ്ടെന്നു മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.മഴമാറും മുൻപേ വിതരണം നടത്തി കർഷകർ സ്ഥലമൊരുക്കി നടേണ്ട ലോഡു കണക്കിനു പുൽവിത്താണു ആരും ഏറ്റെടുക്കാതെ നശിക്കുന്നത്.

കർഷകർ ആവശ്യപ്പെടാതെ വേനലിൽ ഇത്തരം ഇടപാടു നടത്തിയതിൽ വൻ അഴിമതിയുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു.ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമമുണ്ട്. ഈ സമയത്ത് പുൽക്കൃഷി സാധ്യമല്ല. നഷ്ടം സഹിച്ചും ക്ഷീരമേഖലയിൽ തുടരുന്ന കർഷകരുടെ പേരിലുള്ള ഇത്തരം അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എം.ആർ.ജനകൻ അധ്യക്ഷത വഹിച്ചു. പി.എസ്.അഭിലാഷ്, ബിനു ജോർജ്, കെ.കെ.ഷാജി, ബിജു പാട്യാൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com