വൈദ്യുതി മുടക്കം: വെള്ളമുണ്ട ∙ പകൽ 9–5.30: മൊതക്കര, അത്തിക്കൊല്ലി, മല്ലിശ്ശേരിക്കുന്ന്, ആലഞ്ചേരി, വെള്ളമുണ്ട, എട്ടേനാൽ, പഴഞ്ചന, മടത്തുംകുനി, സർവീസ് സ്റ്റേഷൻ, നരോക്കടവ്, മൈലാടുംകുന്ന്.
കെഎസ്ഇബി കാഷ് കൗണ്ടർ സമയം ക്രമീകരിച്ചു
മാനന്തവാടി ∙ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ കാഷ് കൗണ്ടറിലെ പ്രവർത്തന സമയം ക്രമീകരിച്ചു. ഫെബ്രുവരി 1 മുതൽ കാഷ് കൗണ്ടർ പകൽ 9 മുതൽ 3 വരെ മാത്രമാണു പ്രവർത്തിക്കുക. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേള.
റിസർച്ഫെലോ: അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയിൽ റിസർച് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാല അംഗീകാരമുള്ള, ആരോഗ്യശാസ്ത്ര സംബന്ധമായ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും മാനസിക, സാമൂഹികാരോഗ്യ, ഭിന്നശേഷി മേഖലകളിലെ ഗവേഷണ
അധ്യാപന രംഗത്ത് 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷയുമായി ഫെബ്രുവരി 15ന് രാവിലെ 11ന് തൃശൂരിലെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ ഹാജരാകണം. 0487 2207650, 2207664.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ചുള്ളിയോട് ∙ നെന്മേനി ഗവ. വനിത ഐടിഐയിൽ അരിത്ത്മാറ്റിക് കം ഡ്രോയിങ് (എസിഡി) തസ്തികയിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച 31ന് രാവിലെ 11ന്. 04936 266700.
അധ്യാപക ഒഴിവ്
മാനന്തവാടി ∙ ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.