മാനന്തവാടി ∙ കെഎസ്ആർടിസിയുടെ ജംഗിൾ സഫാരി മാനന്തവാടിയിലും തുടങ്ങി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 5.30 ന് ആരംഭിച്ച സർവീസ് ബാവലി, തോൽപെട്ടി, തിരുനെല്ലി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം 9.30 ന് മാനന്തവാടിയിൽ തിരിച്ചെത്തും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
വന്യമൃഗങ്ങളെ കാണാനും കാനന ഭംഗി ആസ്വദിക്കാനുമായി തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സഞ്ചാരികളും ആദ്യ യാത്രയിൽ ഉണ്ടായിരുന്നു. ആദ്യ യാത്രയിൽ ഡ്രൈവറായി കെ.ജെ. റോയിയും കണ്ടക്ടറായി എം.സി. അനിൽകുമാറുമാണ് ഉണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി സവാരി ഫ്ലാഗ് ഓഫ് ചെയ്തു.