മാനന്തവാടി ∙ കേരള സ്കൂൾ ഗെയിംസിലെ വടംവലി, ആർച്ചറി മത്സരങ്ങൾക്ക് ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, മാനന്തവാടി നഗരസഭാധ്യക്ഷ
സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് പി.പി. ബിനു, സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്, പ്രിൻസിപ്പൽ സലിം അൽത്താഫ്, പ്രധാനാധ്യാപിക സി. രാധിക, വിഎച്ച്എസ്‌സി ഇൻ ചാർജ് കെ.കെ. ജിജി, കായികാധ്യാപകൻ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് നാളെ സമാപിക്കും.