ബത്തേരി∙ പാരാമെഡിക്കൽ വിദ്യാർഥിനിയെ ബത്തേരി താലൂക്ക് ആശുപത്രി വളപ്പിൽ നിർമാണത്തിലിരിക്കുന്ന ഏഴുനിലക്കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷരയാണ് (19) മരിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെ കെട്ടിട നിർമാണത്തൊഴിലാളികളാണു ടൈലുകൾ കൂട്ടിയിട്ടതിനു മുകളിൽ പെൺകുട്ടി ബോധമില്ലാതെ കിടക്കുന്നതു കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ചില സമൂഹമാധ്യമക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്.