ADVERTISEMENT

അമ്പലവയൽ ∙ കഴുത്തിൽ കുരുക്കു മുറുകി കുട്ടിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ  ജഡം കണ്ടത്. ഒന്നരവയസ്സുള്ള ആൺകടുവയുടെ ജഡത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്നു വനപാലകർ പറഞ്ഞു. ബത്തേരി ഫോറസ്റ്റ് ലാബിലേക്ക്  പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

പൊന്മുടിക്കോട്ടയിൽ നവംബറിൽ കൂടു വച്ച് പിടിച്ച പെൺകടുവയുടെ 2 കുട്ടികളിൽ ഒന്നാണിതെന്നാണു നിഗമനം. തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ വനവകുപ്പ് കേസ് എടുത്താൽ കർഷകനു നിയമസഹായം നൽകുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com