വയനാട് ജില്ലയിൽ ഇന്ന് (03-02-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഗതാഗത നിയന്ത്രണം നാളെ മുതൽ : മാനന്തവാടി ∙ കൈതക്കൽ–മാനന്തവാടി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ 10 വരെ മാനന്തവാടിയിൽ നിന്ന് പനമരം ഭാഗത്തേക്കുള്ള വാഹനങ്ങൾ നാലാം മൈൽ വഴിയും പുൽപള്ളി ഭാഗത്തേക്കുള്ളവ ചെറ്റപ്പാലം ബൈപാസ് വഴിയും തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പിഎസ്സി കൂടിക്കാഴ്ച 8ന്
കൽപറ്റ ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് നാലാം എൻസിഎ- എസ്സി (കാറ്റഗറി നമ്പർ 224/22) തസ്തികയുടെ കൂടിക്കാഴ്ച 8 ന് ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും.
കുടുംബ കോടതി ജഡ്ജി സിറ്റിങ്
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു 10 ന് ബത്തേരി കോടതിയിലും 17 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതൽ 5 വരെ സിറ്റിങ് നടത്തും.
ഇഗ്നോ അപേക്ഷ 10 വരെ നീട്ടി
മാനന്തവാടി ∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യുടെ ജനുവരി സെഷനിലെ പ്രവേശനത്തിന് 10 വരെ അപേക്ഷ നൽകാം. വിവിധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഇഗ്നോ വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററിൽ ലഭിക്കും. 94969 35765.
വൈദ്യുതി മുടക്കം ഇന്ന്
കാട്ടിക്കുളം ∙ പകൽ 8.30–5. കൂടൽക്കടവ്, മലയിൽ പീടിക, പയ്യംപള്ളി സ്‌കൂൾ ഭാഗം.
വെള്ളമുണ്ട ∙ പകൽ 9–5.30. തരുവണ ടൗൺ, പൊരുന്നന്നൂർ, വില്ലേജ് - ഇണ്ടേരിക്കുന്ന്.