ADVERTISEMENT

ഗതാഗത നിയന്ത്രണം :  ബത്തേരി ∙ ഈസ്റ്റ് ചീരാൽ വനം റോഡിൽ പണി നടക്കുന്നതിനാൽ    6 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. ടാറിങ് സമയത്ത് 48 മണിക്കൂർ പൂർണമായും ഗതാഗതം നിരോധിക്കും. 

വൈദ്യുതി മുടക്കം

മാനന്തവാടി ∙ പകൽ 8.30–5.30: ബസ് സ്റ്റാൻഡ്, ബിഎസ്എൻഎൽ ഓഫിസ് പരിസരം, കോഴിക്കോട് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം.

ജില്ലാ മിനി വോളി 11ന്

കേണിച്ചിറ ∙ ജില്ലാ വോളിബോൾ അസോസിയേഷൻ മാതമംഗലം നവ്യ വോളി ആക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ജില്ലാ മിനി വോളിബോൾ ചാംപ്യൻഷിപ് 11ന് രാവിലെ 9 മുതൽ മാതമംഗലം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 ജനുവരി 1ന് ശേഷം ജനിച്ച ജില്ലക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ 10ന് വൈകിട്ട് 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9847877857

സീറ്റ് ഒഴിവ് 

പുൽപളളി ∙ പഴശ്ശിരാജ കോളജിൽ എംഎസ്​സി മൈക്രോ ബയോളജി കോഴ്സിൽ ഒരു മെറിറ്റ് സീറ്റ് ഒഴിവുണ്ട്. മെറിറ്റിൽ രണ്ടാം സെമസ്റ്ററിൽ ട്രാൻസ്ഫർ മുഖേന പ്രവേശനം താൽപര്യമുള്ളവർ 7ന് മുൻപ് കോളജുമായി ബന്ധപ്പെടണം. 04936 240366.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com