ADVERTISEMENT

കൂടിക്കാഴ്ച 16ന് : മാനന്തവാടി ∙ എക്‌സൈസ് വകുപ്പിന്റെ  സഹകരണത്തോടെ നടത്തുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് കൂടിക്കാഴ്ച 16ന് രാവിലെ 10ന്  ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) നടക്കും.

അനധികൃത ബോർഡുകൾ നീക്കം ചെയ്യൽ; യോഗം 8ന്കൽപറ്റ ∙ ദേശീയ പാതയോരങ്ങളിൽ നിന്നും അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും യോഗം 8ന് വൈകിട്ടു 3ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരി വ്യവസായികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.

സ്വീപ്പർ, ഡ്രൈവർ നിയമനം:ചീരാൽ ∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ, ഡ്രൈവർ (മാസത്തിൽ 7 ദിവസത്തേക്ക്) തസ്തികകളിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 7ന് രാവിലെ 11ന് നെന്മേനി പഞ്ചായത്ത് ഓഫിസിൽ.   

ഗെസ്റ്റ് അധ്യാപക നിയമനം:മേപ്പാടി ∙ ഗവ. പോളിടെക്‌നിക്കിൽ കംപ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 7ന് രാവിലെ 11ന്. 9400 006454.

ഇ. ശ്രീധരൻ സ്മാരക സ്കോളർഷിപ്പ്:മാനന്തവാടി ∙ റിട്ട. അധ്യാപകനായ ഇ. ശ്രീധരന്റെ  സ്മരണയ്ക്ക്  കുടുംബം ഏർപ്പെടുത്തിയ  സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലും  കാവുംമന്ദം ഗവ ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.    2 വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്ക് 10,000 രൂപയുടെ നൽകും. വിശദവിവരങ്ങൾക്ക്–8547818063.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com