ADVERTISEMENT
കൽപറ്റ ∙ പൊന്മുടിക്കോട്ടയിൽ കൃഷിയിടത്തിൽ കടുവ കുരുക്കിൽപെട്ടു ചത്ത വിഷയത്തിൽ കർഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച്  അഖിലേന്ത്യാ കിസാൻ സഭ കൽപറ്റ ഡിഎഫ്ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. കർഷകനെതിരെ കേസെടുത്തു ജയിലിൽ അടയ്ക്കാനുള്ള നീക്കം ചെറുത്ത് തോൽപിക്കുമെന്നു യോഗം മുന്നറിയിപ്പ് നൽകി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു.കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അമ്പി ചിറയിൽ, വി.കെ. ശശിധരൻ, എം.വി. ബാബു, വി. യൂസഫ്, വി. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com